വെള്ളിയാഴ്‌ച, ഏപ്രിൽ 15

വര

വിപ്ലവകാരി  നല്ലൊരു ചിത്രം വരച്ചെന്നു തോന്നിച്ചു
വര കഴിയുമ്പോൾ നല്ലതെന്ന തോന്നലിനു മീതെ
അത് സത്യമാണെന്ന തോന്നലിന്റെ ചായമിറ്റിയ്ക്കണമല്ലോ
തോന്നലുകൾക്കു ഒറ്റച്ചായത്തിന്റ് ഒറ്റവരയുടെ നിർബന്ധബുദ്ധി
തോന്നലുകളിങ്ങനെ നീളുന്നു ....
താനൊരു നിഴലെന്ന്
നിഴലടിമയാണെന്ന്
തെന്നിനീങ്ങുന്ന വിരലുകൾക്ക് സ്വാതന്ത്ര്യമില്ലെന്ന്
വർണ്ണങ്ങൾക്കു യജമാനന്മാരുണ്ടെന്ന്
വർണ്ണങ്ങളെല്ലാം അടിമകളാണെന്ന്
സ്വന്തം പ്രതിബിംബം ശരിയ്ക്കു കാണുന്ന കണ്ണാടിച്ചില്ലിനെ അവിശ്വസിയ്ക്കണമെന്ന്
ചങ്ങലകൾ ക്യാൻവാസ് നിറയ്ക്കുന്നെന്ന്ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ