വെള്ളിയാഴ്‌ച, ഡിസംബർ 8

നല്ലതു്‌ എന്ന സങ്കല്പം

നിത്യം പുലര്‍ച്ചെ വിടരും സുമങ്ങളോ-
ടില്ലെനിക്കിന്നല്പമിമ്പമോ കമ്പമോ!
എത്ര വിദൂരയാണെങ്കിലും ശ്രേഷ്ഠമാ-
മൊന്നതൊരൊറ്റ ജന്മത്തിന്റെ സാഫല്യ-
മാകണം; പിന്നാലെയെത്തും വസന്തങ്ങ-
ളാദിവ്യഗന്ധം സ്മരിച്ചേ മടങ്ങാവൂ..
........................
വര്‍ഷങ്ങള്‍ കൂടിയുദിച്ചെന്നിരിക്കിലും
തേജസ്വിയായി ജ്വലിക്കണം താരകം!

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നല്ലതു്‌ എന്ന സങ്കല്പം - ഒരു ചെറിയ പോസ്റ്റ്

സു | Su പറഞ്ഞു...

സങ്കല്‍പ്പം നന്നായി. ചീത്തയില്‍ നിന്ന് തുടങ്ങി, നല്ലതിലേക്കെത്തുമ്പോള്‍ സങ്കല്‍പ്പം ഒന്നുകൂടെ നന്നാവും. :)

അജ്ഞാതന്‍ പറഞ്ഞു...

കവിത നന്നായി. കൂടുതല്‍ കൂടുതല്‍ എഴുതുക.

അജ്ഞാതന്‍ പറഞ്ഞു...

സു,സാരംഗീ, നന്ദി...
വായിച്ച എല്ലാര്‍ക്കും നന്ദി..