ചൊവ്വാഴ്ച, നവംബർ 28

യൌവ്വനം എന്ന രോഗി!

യൌവ്വനമെന്നൊരു രോഗി.
ജീവിതത്തിന്റെ ആസ്പത്രിക്കിടക്കയില്‍,
എപ്പോഴോയെത്തുന്ന,
അല്ലെങ്കിലൊരിക്കലും വരാത്ത ശുശ്രൂഷകരെ കാത്തു്‌,
അരിച്ചിറങ്ങുന്ന വേദനയിലും,
രോഗാണുക്കളുടെ നൃത്തത്തിലാനന്ദം തേടുന്ന
സ്വയം വെറുക്കുന്ന രോഗി.
എങ്കിലും യൌവ്വനമേ,
നിന്റെ രോഗം ഭേദമായാലും,
വീണ്ടും നീ രോഗിയാവുക!
കാരണം, ഇതു പുതിയ കാലം.
ആസ്പത്രികളുടെ സമൂഹം!
പുറത്തു നീ ഏകനാണു്‌...

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

യൌവ്വനം എന്ന രോഗി - ചെറിയൊരു പോസ്റ്റ്.

ലിഡിയ പറഞ്ഞു...

മനസ്സിലായില്ല, യൌവനം പാഞ്ഞ് പോവുന്ന കുതിരയായും ആടി തിമര്‍ക്കുന്ന മഴയായും കേട്ടിട്ടുണ്ട്, ഈ രോഗാവസ്ഥയില്‍ യൌവ്വനത്തെ കാണാന്‍ കാരണം?

-പാര്‍വതി.

സു | Su പറഞ്ഞു...

യൌവ്വനം കിടപ്പിലായോ?

വല്യമ്മായി പറഞ്ഞു...

നല്ല വരികള്‍.അപ്പോള്‍ ചികില്സയുണ്ടായിട്ടും രോഗ വിമുക്തി വേണ്ടെന്നാണോ

Kiranz..!! പറഞ്ഞു...

പഴയ വേണുനാഗവള്ളി സിനിമകള്‍ കാണുന്നത് നിര്‍ത്തിക്കോ നവാ..ഈ അഭിപ്രായം മാറിക്കിട്ടും :),ഗംബ്ലീറ്റ് തട്ടുപോളിപ്പന്‍ ടീംസ് അല്ലേ ഇപ്പോഴത്തെ യൌവനം.

Unknown പറഞ്ഞു...

പാവം എതോ വിനയന്‍ സിനിമ കണ്ട് പേടിച്ചതാ. കടുപ്പത്തില്‍ ഒരു കട്ടന്‍ കാപ്പിയും വേണുനാഗവള്ളി സിനിമയും കാണൂ (മറുമരുന്നാ). ;-)

sandoz പറഞ്ഞു...

യെവ്വനത്തിന്റെ ഈ രോഗം മാറാന്‍ ആശുപത്രിയിലെ മരുന്ന് പോരാ.തമ്പാനൂരിലെ ബിവറേജസ്‌ ഷോപ്പില്‍ കിട്ടും നല്ല മരുന്ന്.വേണമെങ്കില്‍ മരുന്ന് ഒഴിച്ച്‌ തരാന്‍ ഞാന്‍ വരാം.[മരുന്ന് ഒഴിച്ച്‌ തരാന്‍ മാത്രമാണേ...അല്ലാതെ]

അജ്ഞാതന്‍ പറഞ്ഞു...

പാര്‍വ്വതീ, നന്ദി!
ചില വാര്‍ത്തകള്‍,ചിത്രങ്ങള്‍ ഒക്കെ കാണുമ്പോളാണു പലതും എഴുതിപ്പോകുന്നതു.ഇവിടെ നോക്കുക
1)http://www.alertnet.org/db/crisisprofiles/HIV_AFR.htm?v=in_detail
2)http://www.pbs.org/newshour/bb/asia/july-dec02/aids_10-22.html
മനസ്സിലാവാതിരിക്കില്ല.
സു നന്ദി!
വല്യമ്മായീ, നന്ദി!
കിരണ്‍സേ, നന്ദി! :)
ദില്‍ബാസുരാ, നന്ദി! പേരില്‍ മാത്രമേ ഈ അസുരനൊക്കെ ഒള്ളൂ ? വിനയന്‍ ചിത്രങ്ങള്‍ ഒക്കെ കണ്ട് പേടിക്കും അല്ലേ? :)
sandoz,നന്ദി! അപ്പോ അതാണല്ലേ ജ്വാലി? :)

sandoz പറഞ്ഞു...

അത്‌ തന്നെ.ഞാന്‍ കുറച്ച്‌ നാള്‍ റെസിഡെന്‍സി ടവറില്‍ ഉണ്ടായിരുന്നു.