വെള്ളിയാഴ്‌ച, നവംബർ 17

അനശ്വരത

വിജന്തു വിസസ്യ വിഫല ഭൂമി!
തരിശുമണ്ണിന്റെ അനന്തസ്വാതന്ത്ര്യം,
അലസശയനം!
ഇവിടെയെത്തുക വിത്തുകളേ,
സ്വസ്ഥമായും സ്വതന്ത്രമായും
മുളയ്ക്കാത്ത നാമ്പുമായ് വിശ്രമിക്കാം...
നശിക്കാനായെന്തിനു മുളയ്ക്കണം?

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

അനശ്വരത - ഒരു ചെറിയ പോസ്റ്റ്

ലിഡിയ പറഞ്ഞു...

മുളയ്ക്കാത്ത നാമ്പുമായി ഒരു വിത്തിനും ഉറങ്ങാനാവില്ല, ഒരു ഉള്ളെരിച്ചില്‍ പോലെ, ഊഷരത പോലെ അത് ആ വിത്തിനെ വേദനിപ്പിക്കും..

കണ്ണടച്ച് പിടിച്ച് അന്ധരെന്ന് വിലപിക്കുന്ന മനുഷ്യക്ക് അതാവും, പക്ഷേ പ്രകൃതിക്ക് അതാവില്ല..

-പാര്‍വതി.

വല്യമ്മായി പറഞ്ഞു...

നശിയ്ക്കും എന്നു കരുതി മുളയ്ക്കാതിരിക്കരുതേ

വാളൂരാന്‍ പറഞ്ഞു...

ഹേയ്‌, ഇത്‌ പ്രലോഭനമാണ്‌, അവിടെച്ചെന്നുകഴിയുമ്പോള്‍ കഥ മാറില്ലേ?

Kiranz..!! പറഞ്ഞു...

ശരിയാ..നവന്‍ കള്ളം പറയുവാ..:) ഇന്നും കണ്ടു ടെക്നോപാര്‍ക്കില്‍ Tataelxsi വന്‍ കെട്ടിട സമുച്ചയം പണിയാന്‍ പോവാണെന്നു.കുറച്ച് കഴിഞ്ഞു മുളക്കാം എന്നു വിചാരിച്ചു നിന്നാല്‍ ഗംബ്ലീറ്റ് സ്ഥലോം കൊണ്ടോവൂട്ടോ ഇവര്‍..!

സു | Su പറഞ്ഞു...

നശിക്കാനായെന്തിനു മുളയ്ക്കണം? ശരിയാണ്. നശിക്കുമെന്നുറപ്പുണ്ടെങ്കില്‍ മുളയ്ക്കാതിരിക്കലാണ് ബുദ്ധി. പക്ഷെ ഒരു വിത്തിനും അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ പറ്റില്ല. പുത്തന്‍ നാമ്പുകള്‍ പുതു പ്രതീക്ഷകളാണ്.

Rasheed Chalil പറഞ്ഞു...

മുളയ്ക്കുന്നത് തന്നെ നാശത്തിന് വേണ്ടിയല്ലേ... പക്ഷേ ജന്മത്തിനും നാശത്തിനുമിടയില്‍ സാര്‍ത്ഥകമായ ജീവിതമല്ലേ നാശത്തേപോലും അര്‍ത്ഥവത്താക്കുന്നത്. പ്രധാന ലക്ഷ്യം ജീവിതമല്ലേ... നാശമല്ലല്ലോ ?

അജ്ഞാതന്‍ പറഞ്ഞു...

നന്ദി പാര്‍വ്വതീ, അപ്പറഞ്ഞതു മാതൃമനോഭാവം; ഞാനെഴുതിയതു ശൂന്യതയുടെ സുഖമനുഭവിച്ചപ്പോള്‍. :)
ഒന്നു നന്മകളുടെ നിറവു്‌. മറ്റേതു തിന്മകളുടെ അന്ത്യപ്രളയത്തിലവശേഷിക്കുന്ന ഏകാന്തത.
നന്ദി വല്യമ്മായീ. :)
മുരളി വാളൂര്‍, നന്ദി. കമന്റ് ഇഷ്ടപ്പെട്ടു.:)
കിരണ്‍സേ, നന്ദി :) ( ഒരു മോഹന്‍ലാല്‍ സ്റ്റൈല്‍ "ചുമ്മാ")
സു, നന്ദി, ശരിയാണു്‌.
ഇത്തിരീ, നന്ദി :) അതു optimism. പ്രയോഗികവ്യക്തിജീവിതത്തില്‍ അങ്ങനെയാവാം. അങ്ങനയേ ആകാവൂ. പക്ഷേ എഴുതുമ്പോള്‍ മുന്നില്‍ വരുന്നതു സമൂഹവും ലോകവും അതിലെങ്ങുമുള്ള അശാന്തിയും ക്രൌര്യവും ഇരകളുടെ നിലവിളിയുമൊക്കെയാണു്‌. എന്തോ, എല്ലാടവും ശൂന്യമാകുന്നപോലെയൊക്കെയുള്ള ഒരു തോന്നല്‍.