വെള്ളിയാഴ്‌ച, നവംബർ 24

ഒരു നന്ദിഗാനം

ദൂരെയേതോ നദിയൊന്നാകെ ബാഷ്പമായ്
മേഘമായ് വന്നെന്റെ തീ കെടുത്താന്‍!
'നന്ദി',യൊരുവാക്കതല്ലാതെ വേറെന്തു
ചൊല്ലണമെന്നെനിക്കറിയുകില്ല.
വറ്റിയ മാറില്‍ നിന്‍ കുഞ്ഞുങ്ങള്‍ ദാഹിച്ചു
പൊട്ടിക്കരയുന്നതോര്‍ത്തുപോകെ,
മണ്ണിലേയ്ക്കൂര്‍ന്നിറ്റു വീഴുവാനല്ലാതെ
കണ്ണുനീരേ നിനക്കെന്തിനാകും?

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഒരു നന്ദിഗാനം..
തമ്മിലറിയാതെ അറിയുന്നവര്‍ക്കായി...

ലിഡിയ പറഞ്ഞു...

ഒരു കണ്ണിര്‍ പ്രളയം ഉണ്ടായി ജലക്ഷാമം തീരട്ടെ എന്ന മോഹമാണോ ഇതിന് പിന്നില്‍...

:-)

ആ നന്ദിയില്‍ എന്റെ പങ്ക് കൈപട്ടിയിരിക്കുന്നു, അരവണ പായസത്തിന്റെ ഇത്തിരി കൈവെള്ളയില്‍ കിട്ടിയ മധുരം

(ഓ.ടോ: വൃശ്ചികമാസം, നാട്ടിലായി ഇരുന്നെങ്കില്‍ കുറെ അരവണപായസത്തിന്റെ കുപ്പികള്‍ കിട്ടിയിരുന്നേനേ, മിസ്സാവുന്നു... :-( )

-പാര്‍വതി.

പതാലി പറഞ്ഞു...

എല്ലാവരുംകൂടി എന്നെ കരയിക്കല്ലേ.............

അജ്ഞാതന്‍ പറഞ്ഞു...

നല്ല ആശയം.
ഒരു വരിയില്‍ത്തന്നെ നദിയെയും കണ്ണുനീരിനെയും “നീ” എന്ന് വിളിച്ചതില്‍ എന്തോ ഒരു പന്തികേട്.

അജ്ഞാതന്‍ പറഞ്ഞു...

പാര്‍വ്വതീ, നന്ദി!
ദാഹിച്ചുവലഞ്ഞാലും ആര്‍ക്കും കണ്ണീരു കുടിക്കേണ്ടി വരരുതേ എന്നാണു പ്രാര്‍ത്ഥന. :)
പിന്നെ ഇവിടെ പായസം പാല്‍പ്പായസമായിരുന്നു. :)
പതാലി, നന്ദി :)
തനിമ, നന്ദി. :)
പറഞ്ഞതു ശരിയാണു. എഴുതിയപ്പോള്‍ ശ്രദ്ധിച്ചില്ല. എങ്കിലും രണ്ടാമത്തെ 'നീ' എന്നതിനു മുമ്പു അഭിസംബോധന ഉള്ളതു കൊണ്ടു ഞാന്‍ രക്ഷപ്പെട്ടു എന്നു തോന്നുന്നു. എഴുതുമ്പോള്‍ പണ്ടത്തേക്കാള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തെറ്റുകള്‍ കടന്നുകൂടുന്നുണ്ടു്‌.

അജ്ഞാതന്‍ പറഞ്ഞു...

ഓര്‍ക്കുമ്പോള്‍ ചുരുണ്ടു ചുരുണ്ടു പോകുന്ന ഒരു ചിന്ത. recursive എന്നു ഇംഗ്ലീഷ്!

അജ്ഞാതന്‍ പറഞ്ഞു...

പൊന്നപ്പന്‍, നന്ദി.....