1
നിശ്ചിതമെന്നു പറയപ്പെടുന്നെങ്കിലും, അനിശ്ചിതമായ വര്‍ണ്ണഭാവവ്യതിയാനങ്ങളിലും അപൂര്‍ണ്ണതയിലും ഋതുക്കള്‍ സ്വപ്നങ്ങളെ അനുകരിക്കുന്നു.
2
മനസ്സില്‍ അന്തര്‍ലീനമായ എല്ലാ ശക്തികളുടെയും അസാന്നിദ്ധ്യത്തില്‍ അവയുടെ അപരന്മാര് സ്വപ്നങ്ങളില്‍ വന്നു വേഷം കെട്ടുന്നു.
3
സ്വപ്നങ്ങളെ പ്രണയം ഒരുപാടുകാലം അപഹരിച്ചിട്ടുണ്ടാകണം.അവ നല്കിയ കാല്പനികത മൂല്യനിര്‍ണ്ണയങ്ങളില്‍ മെച്ചമോ മോശമോ ആയിക്കൊള്ളട്ടെ, പ്രണയമില്ലാത്ത സ്വപ്നങ്ങള്‍ തീര്‍ത്തും വിരസം. അതിലേറെ, പ്രണയം കൂട്ടില്ലെങ്കില്‍ സ്വപ്നങ്ങള്‍ക്ക് നമ്മളാകും അരസികര്‍.
4
അങ്ങിങ്ങു ഇഴഞ്ഞുപോകുന്ന ഉരഗങ്ങളെപ്പോലെ, വ്യക്തിപരമായ അസംബന്ധങ്ങള്‍ക്കപ്പുറം സ്വപ്നങ്ങള്‍ക്കു കൂടുതലായി ഒരു വിലമതിക്കനാകില്ല.
5
എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.
3 അഭിപ്രായങ്ങൾ:
1. ഒന്നും മനസ്സിലായില്ല.
2. അതു ശരി തന്നെ.
3. പ്രണയം അതു മനസ്സിലായി.
4. സ്വപ്നങ്ങളില്‍ ഉരഗങ്ങളെ കാണാറുണ്ട്. അതിന്റെ വില കണക്കാക്കിയിട്ടില്ല.
5. “എങ്കിലും, സ്വപ്നമില്ലാത്ത അവസ്ഥ മനസ്സിനെ വൈകാരികനിശ്ചലതയില്‍ ഘനീഭവിപ്പിക്കുന്നു.”
എന്നു വച്ചാ അതിന്റെ മലയാളമെന്താ?
കുറിപ്പുകള്‍ നന്നായി. മുഴുവനൊന്നും മുഴുവനായി മനസ്സിലായില്ല. മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. :)
അഞ്ചല്കാരന്, സൂ , നന്ദി.
മനസ്സിലാകാത്തതെല്ലാം എന്റെ എഴുത്തിന്റെ പോരായ്മയാണു്. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ