ഒഴുകിയെത്തിയൊരു നീര്‍ത്തുള്ളി
ഉറവയിലെത്താന്‍ മോഹിക്കുന്നുണ്ടാകാം...
ഇരു കവിളിലും
കൈവിരല്‍ത്തുമ്പും തന്ത്രിയും നല്‍കിയ
ചുംബനങ്ങളെ
സ്വരങ്ങളും മോഹിക്കുന്നുണ്ടാകാം...
കണ്ണീരു പോലും മിഴിത്തുമ്പില്‍ തിരികെപ്പോയി
വെറുതെയൊന്നു വീര്‍ക്കാന്‍ മോഹിച്ചെന്നിരിക്കാം....
.............................
എനിക്കുമുണ്ടെന്റെ ശൈശവത്തിലേക്കൊന്നു തിരികെപ്പോകണമെന്നു്.....
2 അഭിപ്രായങ്ങൾ:
എനിക്കും... :)
സു :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ