തിങ്കളാഴ്‌ച, ഫെബ്രുവരി 12

ഒറ്റത്തുരുത്തില്‍

ചുവരുകള്‍ മനസ്സിലു;മതിലെന്നോ പതിയിച്ച
മുഖമെല്ലാം കീറിഞാന്‍ തീകൊളുത്തി - പുക-
ച്ചുരുളൊന്നുയര്‍ന്നതിലാമുഖമോരോന്നായ്
രൂപംധരിക്കുന്നു; പിന്നെയുയരവേ
ഭൂതകാലങ്ങളില്‍ ചുറ്റിപ്പിണയുന്ന
നാഗങ്ങളാകുന്നു; പത്തിവിടര്‍ത്തുന്ന
ചോദ്യാടയാളങ്ങള്‍ ഭാവിക്കു നേര്‍തിരി-
ഞ്ഞോങ്ങുന്നു,വെന്നിലേക്കെത്തുവാന്‍ വെമ്പുന്ന
ഹര്‍ഷനിമിഷങ്ങളോടിയകലുന്നു.....

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഒരു പുതിയ പോസ്റ്റ്

Unknown പറഞ്ഞു...

നവന്‍ കവിത ഒറ്റത്തുരുത്തില്‍ ഞാന്‍ വായിച്ചു.
ഈ യിടെയായി ബ്ലോഗില്‍ കുറവാണ് അല്ലേ..
ഈ കവിത കുറച്ചു കൂടെ എഴുതാമായിരുന്നെന്നു തോന്നി.
എന്താ നിരാശ വല്ലാതെ?
ജീവിതം എന്നു പ്രതീക്ഷ യുള്ളതാവാട്ടെ നവന്‍

അജ്ഞാതന്‍ പറഞ്ഞു...

രാജു ഇരിങ്ങല്‍, നന്ദി.
നൈരാശ്യമൊക്കെ അറിയാതെ വന്നുപോകുന്നതാണു്‌, എഴുത്തില്‍:)