വ്യാഴാഴ്‌ച, ഏപ്രിൽ 19

നഗ്നത

കൃത്രിമത്വം ഒട്ടാത്ത തൊലിയുടെ അവസ്ഥയില്‍ നിന്നും
മാംസമുടുക്കാത്ത അസ്ഥികൂടത്തിന്റെ അവസ്ഥയിലേയ്ക്കു്‌
നഗ്നത
പൊരുള്‍ തേടിപ്പോയതായിരിക്കാം....
- സൌന്ദര്യം ഉപേക്ഷിച്ചപ്പോള്‍ മാത്രം-

8 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഒരു നുറുങ്ങു്‌.

സു | Su പറഞ്ഞു...

തൊലിയുടെ കൂടെ നിന്ന്, ഒടുവില്‍, ശാശ്വതമായത് തേടിപ്പോയതാവും.

മുസ്തഫ|musthapha പറഞ്ഞു...

...മാംസമുടുക്കാത്ത അസ്ഥികൂടത്തിന്റെ നഗ്നത...

പലവട്ടം വായിക്കാന്‍ തോന്നിപ്പിച്ച വരികള്‍!

മനസ്സിലാവാഞ്ഞിട്ടല്ലാ... ഇഷ്ടം തോന്നിയതോണ്ട് മാത്രം :)

നന്നായിരിക്കുന്നു നുറുങ്ങ്

വേണു venu പറഞ്ഞു...

പൊരുളറിഞ്ഞപ്പോള്‍‍.:))

Unknown പറഞ്ഞു...

നഗ്നത എന്ന് കണ്ട് ഓടി വന്നതാ. വരുന്ന വഴി ഉരുണ്ട് വീണ് മുട്ടിലെ തോല് പോയത് മിച്ചം.

ഓടോ: സാന്റോസേ, ഡിങ്കാ... ഇങ്ങോട്ട് ഓട്ടോ വിളിച്ച് വന്ന് കാശ് കളയല്ലേഡാ. ബസ്സിന് വാ...

Pramod.KM പറഞ്ഞു...

ദില്‍ബാസുരന്‍ പറഞ്ഞതു പോലെ തന്നെ എന്റെ കഥയും.ഹഹ.കുറച്ചു കൂടി വരികള്‍ കയറ്റാമായിരുന്നു ഇനിയും.
നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ പറഞ്ഞു...

ദില്‍ബാ,
ഞാന്‍ ടാക്സി വിളിച്ചാ വന്നത്. സാരീം,മുണ്ടൊന്നും കിട്ടീല്ല. തല്‍ക്കാലം ഒരു തോര്‍ത്ത്‌മുണ്ട് ഉണ്ട്. മത്യവോ?
ഒഫ്.ടോ.
കവിത കൊള്ളാം. കുറച്ചുകൂടി ആശയങ്ങള്‍ ചേര്‍ക്കാമായിരുന്നു. ആഹാരത്തില്‍ നിന്ന് രസം(ദഹനരസവുമായി ചേര്‍ക്കപ്പെട്ട ആഹാരം),രസത്തില്‍ നിന്ന് രക്തം, രക്തത്തില്‍ നിന്ന് മാംസം, മാംസത്തില്‍ നിന്ന് അസ്ഥി. അവിടുന്നും പോയി മജ്ജയില്‍ ..ജനിയും മൃതിയും തേടുന്ന നഗ്നത. കൊള്ളാം.
(ദൈവേ..ഡിങ്കന് ഭ്രാന്തായാ, ഞാന്‍ പിലോസപ്പി പറയണ കേട്ട് യെനിക്കന്ന്യെ പേട്യാവണ്)

അജ്ഞാതന്‍ പറഞ്ഞു...

മനുജീ, സു, അഗ്രജന്‍,വേണു, ദില്‍ബാസുരന്‍, പ്രമോദ്, ഡിങ്കന്‍, നന്ദി സന്ദര്‍ശ്ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും. :)