മങ്ങിച്ചുരുണ്ട നിന്‍ ചര്‍മ്മക്കടലാസില്‍
കാലവും മായ്ക്കാത്തൊരനുരാഗഗാനമു-
ണ്ടതു പണ്ടു ഞാനെന്നോ അര്‍ത്ഥമറിയാതെ
ഉന്മാദസ്വപ്നത്തില്‍ കുത്തിക്കുറിച്ചവ..
ഈണം മറന്നൊരാ പാട്ടിന്റെ വരികളെ
അര്‍ത്ഥം ചികഞ്ഞൊരു കൂട്ടിവായിക്കലില്‍
ആദ്യമായ് നിന്നെ ഞാനറിയാന്‍ ശ്രമിക്കുന്നു
ഇത്രകാലം ഞാനറിയാത്തൊതൊക്കെയും.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ