വെള്ളിയാഴ്‌ച, സെപ്റ്റംബർ 22

ഇരകള്‍

അറിഞ്ഞീല ഞാ;നെന്റെ
യാത്രത്തീവണ്ടിയിന്നു
ഹനിച്ചൊരമ്മയേയും
രണ്ടു പൈതങ്ങളെയും!
പിന്നെയെന്‍ സ്വപ്നത്തില്‍ വ-

ന്നടക്കം ചൊല്ലിയാരോ
"നിന്‍ കീഴിലമര്‍ന്നുപോം
പാവങ്ങളാണു ഞങ്ങള്‍!
നീയൊരു കശാപ്പുവാള്‍!
ജീവിതം ബലിക്കല്ലും!
എത്രയോ കുരുതി; നീ-
യറിഞ്ഞോയല്ലാതെയോ!
"താപമില്ലെന്നില്‍ പശ്ചാ-
ത്താപവുമില്ലയിപ്പോള്‍
ശബ്ദവുമില്ല, വാക്കി-
ലിരകള്‍ ജയിച്ചോട്ടെ!

1 അഭിപ്രായം:

paarppidam പറഞ്ഞു...

നന്നായിരിക്കുന്നു. ലളിതമായ പദങ്ങളുടെ മികച്ച വിന്യാസം. കൊള്ളാം തുടര്‍ന്നും എഴുതുമല്ലോ?