വ്യാഴാഴ്‌ച, ഓഗസ്റ്റ് 31

രണ്ടു കവിതകള്‍

സുഹൃത്തിനു........ സ്നേഹിതനു......


ശാന്തസൌഹാര്‍ദ്ദമേ, നീയെന്‍ സതീര്‍ത്ഥ്യനില്‍
കൂടൊരുക്കാന്‍ വന്ന വെണ്‍കപോതം!

ഞാനെന്നുമെന്നും നിനക്കായി സല്ലാപ-

നെന്മണി വാരി വിതറിടുന്നു!

ദീര്‍ഘകാലം നിനക്കായുസ്സു നേരുന്നു,
നിന്‍ ചിറകേറിയ സൌമ്യതയ്ക്കും!

തിരകളേ....

എന്നെത്തിരക്കിവന്നപ്പോള്‍ കരുതി ഞാന്‍

നിങ്ങളെന്‍ സ്നേഹിതരാകുമെന്ന്..

വന്നടുത്തപ്പഴോ, തിരകളേ, നിങ്ങള്‍ക്കി-

തെന്ത്? വെറുപ്പോ? പരിഭവമോ?

6 അഭിപ്രായങ്ങൾ:

ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

സുഹൃത്തും സ്നേഹിതനും ഒരാളല്ലേ? സമാനഹൃദയമുള്ളവന്‍/ നല്ല ഹൃദയമുള്ളവന്‍ സുഹൃത്തും, സ്നേഹിയ്ക്കുന്നവന്‍ സ്നേഹിതനും അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടോ?

അജ്ഞാതന്‍ പറഞ്ഞു...

ഒരു പദം ഒരിക്കലും മറ്റൊന്നിനു തുല്യമാകില്ല.
ചില വാക്കുകള്‍ക്കു പണ്ടുള്ളോര്‍ കല്പിച്ചു നല്കിയിട്ടുള്ള അര്‍ത്ഥം തികയില്ല എന്നു തോന്നാറുണ്ട്.
പ്രത്യേകിച്ച്, വൈകാരികത എറെയുള്ള വാക്കുകള്‍ക്ക്...
പ്രണയം... സൌഹൃദം.. അങ്ങനെ അങ്ങനെ...

സ്നേഹിതന്‍ പറഞ്ഞു...

ക്രൂരതയുടെ കൂരിരുളില്‍
സ്വയമെരിഞ്ഞ് പ്രഭയേകും
മെഴുകുതിരിയാണ് സ്നേഹം.

വെറുക്കപ്പെട്ടവന്റെ മനസ്സിലെ
ആദ്യ മഴ തുള്ളിയാണ് സ്നേഹം.

പരദൂഷണങ്ങളാം ദുര്‍ഗന്ധമകറ്റും
പനിനീര്‍ മഴയാണ് സ്നേഹം.

പരിഭവങ്ങളെയെല്ലാമലിയിപ്പിയ്ക്കും
സാന്ത്വനമാണ് സ്നേഹം.

...

നിര്‍വചനങ്ങളിലൊതുങ്ങാത്തൊരു
വന്‍ സമസ്യയാണ് സ്നേഹം.

എന്‍റെ ഗുരുനാഥന്‍ പറഞ്ഞു...

ഇരുളിലും വെളിച്ചത്തിലും ശീതൊഷ്ണങ്ങളിലും അടരുവാനാകാത്ത ചേതനയാണ്‌ സ്നേഹം.

പാപ്പാന്‍‌/mahout പറഞ്ഞു...

രണ്ടാമത്തെ ചെറുകവിത ഇഷ്ടമായെങ്കിലും അതിന്റെ രണ്ടാം പാദത്തില്‍ അല്പം ‘ഫിനിഷി’ന്റെ കുറവുണ്ട്.

Rasheed Chalil പറഞ്ഞു...

നവന്‍ നല്ല വരികള്‍.