1
അടിമകളാണെങ്കിലും ആലസ്യത്തിന്റെ ആഢ്യന്മാരായിക്കഴിയുന്ന
ചില നിഴലുകളുണ്ട്
മോചനത്തിലേയ്ക്കുള്ള മുൾപ്പാതയിലൂടെ നടത്താൻ
ഏതെങ്കിലും ഗാന്ധി വരുമോയെന്നു ഭയക്കുന്നവർ
2
ചില കുറിയ നിഴലുകൾക്ക് അഹംഭാവം തോന്നുന്നത്
യജമാനന്മാർ അവർക്ക് പിന്നിലൊളിക്കാൻ പോകുന്നെന്ന് തോന്നുമ്പോളാണ്
അവർ സന്തോഷിയ്ക്കുന്നു -
ചില നീളൻ നിഴലുകളെ നോക്കി ഈഗോ ബാധിച്ച യജമാനന്മാർ ആക്രോശിയ്ക്കുമ്പോൾ
3
പ്രതിധ്വനികൾ ആശ്വാസം പകരുന്നു നിഴലുകൾക്ക്
തങ്ങൾക്കു ശബ്ദമില്ലാത്തതു പോലെ പ്രതിധ്വനികൾക്കു രൂപവുമില്ലല്ലോ
ഇല്ലായ്മകളിലെ ഒരു തുല്യ നീതിബോധം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ