തിങ്കളാഴ്‌ച, ഒക്‌ടോബർ 23

വാക്കുകള്‍

‍കാതില്‍ വിതറിയ വാക്കുകള്‍ വേരിട്ടു,
വേരിട്ടു നൂറുനൂറായിരമായ്പിരി-
ഞ്ഞെല്ലാം വളര്‍ന്നുപടരുന്നതെന്നിലേ-
യ്ക്കെന്നിലെയര്‍ത്ഥങ്ങളൂറ്റിത്തഴയ്ക്കുവാന്‍!

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതാ ഒരു മൂന്നാലു വരി :)

അജ്ഞാതന്‍ പറഞ്ഞു...

ചിന്തോദ്ദീപകം...

ടി.പി.വിനോദ് പറഞ്ഞു...

വാക്കുകളുടെ വേരുകള്‍ അര്‍ത്ഥങ്ങളൂടെ അടരുകളിലേക്ക് കാതുകളൂടെ സുഷിരങ്ങളിലൂടെ..
ഗംഭീരമായിരിക്കുന്നു മാഷേ ഈ നിരീക്ഷണം..
അഭിനന്ദനങ്ങള്‍...ആശംസകള്‍

Kiranz..!! പറഞ്ഞു...

4 വരികള്‍ കൊണ്ട് പറഞ്ഞൊപ്പിച്ചതു 40 വരികള്‍ക്ക് തുല്യം..!

Aravishiva പറഞ്ഞു...

ചുരുങ്ങിയവരികള്‍ ചിന്താമണ്ടലമാകെ വേരുകളാഴ്ത്താന്‍ പര്യാപ്തം...നന്നായിരിയ്ക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

വിഷ്ണുപ്രസാദ്, നന്ദി!
ലാപുട, നന്ദി!
കിരണ്‍സ്, നന്ദി.
അരവിശിവ, നന്ദി.

'വാക്കു'-ഒരുപാടു എഴുതാന്‍ കഴിയുന്ന ഒരു തീം ആണെന്നു തോന്നുന്നു.

Sudhir KK പറഞ്ഞു...

വളരെ ഗംഭീരം മാഷേ. വാക്കുകള്‍ അര്‍ഥം ഊറ്റിത്തഴയ്ക്കുന്നുവോ അതോ അര്‍ഥം വാക്കുകള്‍ ഊറ്റിത്തഴയ്ക്കുന്നുവോ, അതോ ഒരന്യോന്യബന്ധമോ‍? അഭിനന്ദനങ്ങള്‍