ബുധനാഴ്‌ച, ഒക്‌ടോബർ 18

നിനക്കു ജനനമില്ല!!!!

നിനക്കു ജനനമില്ല!!!!
നീ നിന്റെ വിശപ്പു ഭക്ഷിച്ചു ജീവിച്ചു കൊള്ളണം!
നിന്റെ തടവറയില്‍ നീ സ്വതന്ത്രനായിരിക്കണം!
നിന്റെ അന്ധതയില്‍ നീ വെളിച്ചം ദര്‍ശിക്കണം!
നിന്റെ ബധിരതയില്‍ നീ മധുരഗാനങ്ങള്‍ കേള്‍ക്കണം!
നിന്റെ ശ്വാസവായു ഉച്ഛ്വാസത്തില്‍ നിന്നെടുത്തുകൊള്ളണം!
അതിനാല്‍ നിനക്കു ജനനമില്ല!!!!!!

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇതാ ഒരു കുഞ്ഞിപ്പോസ്റ്റ് ,
"നിനക്കു ജനനമില്ല!"

ലിഡിയ പറഞ്ഞു...

മരിക്കാന്‍ എനിക്ക് അനുവാദമുണ്ടോ ആവോ,അതോ അതിനും..

-പാര്‍വതി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ജനനമില്ലാതെ മരണം ഇച്‌ഛിക്കാമോ പാര്‍വതീ?
'അനശ്വരത'യെ തലകുത്തനെ നിര്‍ത്തുകയാണല്ലൊ നവന്‍!
പഴവിള രമേശന്റെ പഴയൊരു കവിതയുടെ ചില വരികള്‍ ഓര്‍ത്തു...

'ഞാന്‍ ആരാണ്‌?
ഞാന്‍ എന്താണ്‌?
ആരെങ്കിലുമൊന്ന്‌ പറഞ്ഞുതരൂ.'

ഇതും അസ്തിത്വവാദത്തില്‍ പെടുത്താമോ?

അജ്ഞാതന്‍ പറഞ്ഞു...

പാര്‍വതീ, നന്ദി!
മരണത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കല്ലേ..

ശിവപ്രസാദ്, നന്ദി!
അസ്തിത്വവാദം എന്താന്നൊക്കെ മനസ്സിലാക്കനുള്ള ശ്രമം നടത്തി ഞാന്‍ പരാജയപ്പെട്ടു.

ആദിവാസി ഊരുകളിലെ അവിവാഹിതകളായ അമ്മമാരെക്കുറിച്ചു്‌ ഈയിടെ ഒരു ലേഖനം വായിച്ചപ്പോള്‍ കുറിച്ചതാണു ഈ വരികള്‍.