വെള്ളിയാഴ്‌ച, ഒക്‌ടോബർ 13

ചില്ലുതടവില്‍

വിഹായസ്സിലൂടെ നീ അഭിജാതനായി പറന്നു നീങ്ങി!
നിനക്കു മേലേ സൂര്യന്‍ മാത്രം!
സൂര്യതേജസ്സു്‌ ആദരവാല്‍,
ഭൂമിയില്‍ നിന്റെ നിഴല്‍ വരച്ചു വണങ്ങി!
നിന്റെ കീഴില്‍ അവര്‍ അതു കണ്ടു അത്ഭുതം കൂറി!
നീ ചക്രവാളം കടന്നുപോയി;
ഒരു നാളെന്നോ അവരിലൊരാള്‍ നിന്നെ മണ്ണിലേക്കു കൊണ്ടുവന്നു.
ഒരു കല്‍പ്രതിമയില്‍ നീ നിശ്ചലനായി!
പിന്നെ കാലം കഴിഞ്ഞപ്പോള്‍,
കവലകളില്‍ ഇഴജന്തുക്കളുടെ പ്രതിമകള്‍, ചിത്രങ്ങള്‍!
അവയ്ക്കു താഴെ നിനക്കില്ലാതിരുന്ന നിന്റെ പേരുകള്‍!
നീയറിയാതിരുന്ന വാക്കുകള്‍!
നീയണിയാത്ത വര്‍ണ്ണങ്ങള്‍!
ഇപ്പോള്‍ നീയെന്നാല്‍ നീ വെറുത്തിരുന്നവന്‍ മാത്രം!
നിന്നെക്കണ്ടു്‌ ഭയന്നോടിയിരുന്ന ഭീരുക്കള്‍,
നിന്റെ ചരിത്രത്തെ കശാപ്പു ചെയ്താനന്ദിക്കുന്നു.
പിശാചിന്റെ ചില്ലുമേടയില്‍
‍ദൈവം സന്തോഷവാനെന്നു അവര്‍ പറയുന്നു!
അവര്‍ പടരുന്നു!
ഏതോ മാരകരോഗത്തിന്റെ വ്രണങ്ങള്‍
അങ്ങിങ്ങു നീറുന്നതു അറിയില്ലെന്നു കരുതാം!

1 അഭിപ്രായം:

കര്‍ണ്ണന്‍ പറഞ്ഞു...

നവാന്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. താന്കളുടെ എഴുത്തുകള്‍ ഞാന്‍ വായിച്ചു. താങ്കളുടെ എഴുത്തിനെ പറ്റി ഞാന്‍ അഭിപ്രായം ഒന്നും പറയുന്നില്ല. കാരണം എനിക്കൊന്നും മനസിലായില്ല.