മുട്ടു കുനിച്ചിതാ ഞാനിന്നു നില്ക്കുന്നു!
ലോകമേയെന്നെപ്പരിഹസിച്ചീടുക!!
കാല്‍മുട്ടില്‍ നില്ക്കുന്ന ശൈശവപ്രായമോ-
യാജ്ഞക്കു മുന്നിലടിയാള ഭാവമോ?
രണ്ടാകിലും ഞാന്‍ വെറും കളിപ്പാവ നിന്-
ദാഹം ശമിക്കെക്കളിയാക്ക കാലമേ..
ലേശവും ലജ്ജയില്ലീരേഴുലോകവും
കേള്ക്കട്ടെയെന്നുടെ ദൈന്യമാം രോദനം!
5 അഭിപ്രായങ്ങൾ:
നല്ല കവിത. നവന്, താങ്കളുടെ മിക്കവാറും എല്ലാ പോസ്റ്റുകളും ഇതാ ഈയിരുപ്പില് ഞാന്‍ വായിച്ചുതീര്‍ത്തു. നന്നായി എഴുതുന്നുണ്ട് താങ്കള്‍ എന്നുമാത്രമല്ല, പഴയകവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കവിതകള്‍ക്ക് കൂടുതല്‍ മിനുക്കവും. ഇനിയും എഴുതൂ. മിനിക്കവിതകള്‍ നല്ലതാണെങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു പ്രേമഗാനമോ, വിരഹഗാനമോ ഒക്കെക്കൂടിയും ഞങ്ങള്ക്കുവേണ്ടിയെഴുതൂ :-)
നന്ദി പാപ്പാന്!
താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണു്.
ചൂണ്ടിക്കാട്ടിയ തെറ്റുകളും അംഗീകരിക്കുന്നു.
ഒരുവേള എനിക്കും തോന്നിയിട്ടുണ്ട്, ഞാനെഴുതുന്നതൊക്കെ വികലമാണല്ലോ എന്നു്. പക്ഷേ ഒരിക്കല്‍ എഴുതിയവ ഞാന്‍ തിരുത്താറില്ല. കാരണം, ഒരു കവിത(?) എഴുതിക്കഴിഞ്ഞു എന്നു ബോദ്ധ്യപ്പെട്ടാല്‍, പേന താഴെ വെച്ചാല്‍, അവിടെക്കഴിഞ്ഞു ആ സൃഷ്ടികര്‍മ്മം.അപ്പോളത്തെ ആ മാനസികാവസ്ഥ പിന്നെ ഒരിക്കലും തിരികെക്കിട്ടില്ല. അതുകൊണ്ടാണു തെറ്റുകുറ്റങ്ങളോടു കൂടി അവ നില്ക്കുന്നതു്. ഒരുപാടു തെറ്റുണ്ടു എന്നു തൊന്നിയാല്‍ ഒരു വെട്ടില്‍ അങ്ങു തീര്‍ക്കും. ഏങ്കിലും തിരുത്തില്ല. അങ്ങനെയല്ലേ ശരിക്കും വേണ്ടതു?(കവിതയുടെ കാര്യത്തില്‍)
പ്രസിദ്ധീകരിച്ചുകഴിഞ്ഞ കവിത തിരുത്തണമെന്നു ഞാനൊരിക്കലും പറഞ്ഞിട്ടില്ല, പറയുകയുമില്ല. ഒരാസ്വാദകനെന്ന നിലയില്‍ ഞാന്‍ താങ്കളുടെ കവിതകളില്‍ കണ്ടെന്നു തോന്നിയ പിഴവുകള്‍ അതു ഭാവിയിലുപകാരമായാലോ എന്നു കരുതി ചൂണ്ടിക്കാട്ടിയെന്നുമാത്രം.
പാപ്പാന്, തീര്‍ച്ചയായും!, നന്ദി!
ഈ കവിതയും ഇഷ്ടമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ